110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Thursday, 16 July 2015

24-06-2015 അമ്മമാരുടെ പാചകക്കുറിപ്പ് വായനാമത്സരം

 അമ്മമാരുടെ പാചകക്കുറിപ്പ് വായനാമത്സരം
                    വായനാവാരാചരണത്തിന്റെ ഭാഗമായി അമ്മമാ൪ക്കായി പാചകക്കുറിപ്പ് വായനാമത്സരം നടത്തി. നിരവധി അമ്മമാ൪ പങ്കെടുത്ത ഈ മത്സരത്തില് വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പുകള് തയ്യാറാക്കി അവ സദസ്സിനു മുമ്പാകെ വായിച്ചവതരിപ്പിച്ചു.വായനാമത്സരത്തില് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് ലഭിച്ച അമ്മമാ൪ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു. വാ൪ഡ് മെമ്പ൪ ശ്രീമതി സീനത്ത് സമീ൪, പി.ടി.എ.പ്രസിഡണ്ട് ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,ബേക്കല് ഉപജില്ലാ ബ്ലോക്ക്





ശ്രീമതി. സീനത്ത് സമീ൪ സംസാരിക്കുന്നു



പ്രോഗ്രാം 
ഓഫീസ൪ ശ്രീ. ശിവാനന്ദ൯ പുലിക്കോട൯ എന്നിവ൪ ചടടങ്ങില് സംബന്ധിച്ചു.


അമ്മമാരുടെ വായനാമത്സരം

Wednesday, 15 July 2015



   23-06-2015 

          വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉത്ഘാടനം യുവ സാഹിത്യകാരിയും ബാര ഗവ.യു.പി. സ്കൂള് അധ്യാപികയുമായ ശ്രീമതി.സുനിമോള്  കെ.ബളാല്  നി൪വ്വഹിച്ചു.
സുനിമോള് കെ.ബളാല് ഉത്ഘാടനം നി൪വ്വഹിക്കുന്നു.


              

Sunday, 12 July 2015


    22-06-2015
            
             വായനാവാരത്തിന്റെ ഭാഗമായി സ്കൂളില് ലൈബ്രറി പുസ്തക പ്രദ൪ശനം നടന്നു.പരിചയപ്പെട്ട പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുട്ടികള് അവ൪ക്കു കിട്ടിയ നോട്ട്ബുക്കില് രേഖപ്പെടുത്തി.
പുസ്തകപ്രദ൪ശനത്തിലൂടെ
പുസ്തകപ്രദ൪ശനം



കുട്ടികള് പുസ്തകങ്ങളുടെ പേരും ഗ്രന്ഥക൪ത്താവിന്റെ പേരും കുുറിച്ചെടുക്കുന്നു










                                                               
                                                                                   

Friday, 10 July 2015


പി.എ൯.പണിക്ക൪ ദിനം 19 മുതല് വായനാവാരാചരണം

           കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായപി.എ൯.പണിക്ക൪ മലയാളികള്ക്ക് വായനയുടെ വഴികാട്ടിയാണ്.  'വായിച്ചു വളരുക' എന്ന പ്രതിജ്ഞയോടെ  ഈ വ൪ഷത്തെ വായനാവാരാചരണം ആരംഭിച്ചു.
            
                 
ബേക്കല് ഉപജില്ല ബ്ലോക്ക് പ്രോഗ്രാം ഓഫീസ൪ ശ്രീ.ശിവാനന്ദ൯.പി
പി.എ൯. അനുസ്മരണ പ്രഭാഷണം നടത്തുന്നു
അദ്ധ്യാപിക ശ്രീമതി ഗീത.യു.പി.വി.സംസാരിക്കുന്നു.
ശ്രീ.ശശി.കെ സംസാരിക്കുന്നു
ശ്രീമതി.ഗായത്രി.എ൯ സംസാരിക്കുന്നു


                                                                           വായനാവാരത്തോടനുബന്ധിച്ചുനടന്ന കലാപരിപാടികള്
Add caption

ഐ,ഇ.ഡി.കുട്ടിയുടെ കഥ പറയല്
 കുട്ടികള്ക്ക് ലൈബ്രറിപുസ്തകങ്ങള് വിതരണം ചെയ്തു.ആസ്വാനകുറിപ്പ്  ക്ലാസ് തലത്തില് ശേഖരിച്ച് ഫതിപ്പ് തയ്യാറാക്കി.

Thursday, 9 July 2015

                     11-06-2015 

                 ഉദുമ ഗ്രാമപഞ്ചായത്ത് സൗജന്യമായി അനുവദിച്ച ഉച്ചക്കഞ്ഞി കഴിക്കാനുള്ള പാത്രങ്ങളുടെ വിതരണോത്ഘാടനം പി.ടി.എ.പ്രസിഡണ്ട് കണിയാമ്പാടി മുഹമ്മദ്കുഞ്ഞി നി൪വ്വഹിച്ചു.
പാത്രങ്ങളുടെ വിതരണോത്ഘാടനം നടത്തുന്നു

Saturday, 4 July 2015

                     


                                                   ജൂണ്‍‍‍‍‍‍‍‍-10  മാധ്യമ വെളിച്ചം
മാധ്യമത്തിന്റെ വെളിച്ചം സപ്ലിമെന്റ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു
     മാധ്യമത്തിന്റെ വെളിച്ചം പരിപാടി ഉത്ഘാടനത്തോടെ സ്കൂളില്‍ മറ്റു ദിനപത്രങ്ങളോടൊപ്പം മാധ്യമദിനപത്രം കൂടി കുട്ടികളുടെ കൈകളില്‍ എത്താ൯ തുടങ്ങി.
മാധ്യമവെളിച്ചത്തിന്റെ ഉത്ഘാടനചടങ്ങ്
         

Thursday, 25 June 2015

പരിസ്ഥിതി ദിനാചരണം

ജൂണ്‍‍‍‍‍‍ 5- പരിസ്ഥിതിദിനം

ഭൂമിക്കൊരു കുട എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തില്‍ കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ മരത്തൈ നട്ടു. പരിസ്ഥിതി ക്ലബ്ബ് പ്രവ൪ത്തക൪ നേതൃത്വം നല്‍കി. സ്കൂള്‍‍ ലീഡ൪ക്ക് മരത്തൈ നല്കിക്കൊണ്ട് തൈയുടെ വിതരണോത്ഘാടനം നടത്തി.പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ധ്യാപക൪ സംസാരിച്ചു. 


സ്കൂള്‍ ലീഡ൪ക്ക് തൈ നല്കുന്നു


കുട്ടികള്ക്ക് മരത്തൈ  വിതരണം ചെയ്യുന്നു
മരതൈകളുമായി കുട്ടികള്‍