110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Friday, 15 July 2016

BLOSSOM 2016-2017

 BLOSSOM 2016-2017
   
      കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാഗല്‍ഭ്യം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി 'BLOSSOM 2016-2017' English Enrichment  Programme ന് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി വി. ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ   പഞ്ചായത്ത് വാര്‍‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ 'BLOSSOM 2016-2017' ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.രവിവര്‍മ്മന്‍ മുഖ്യാതിഥിയായിരുന്നു.ബേക്കല്‍ബി.പി.ഒ.ശ്രീ.പി.ശിവാനന്ദന്‍ ,ശ്രീമതി.ബി.പുഷ്പവല്ലി,   ശ്രീമതി.പ്രിയ,മദര്‍പി.ടി.എ.പ്രസിഡണ്ട്ശ്രീമതി.റസീനഎന്നിവര്‍ആശംസ കളര്‍പ്പിച്ച്  സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും  ശ്രീമതി.ഗായത്രി          നന്ദിയും  രേഖപ്പെടുത്തി.



 ഹെഡ്മാസ്റ്റര്‍  സ്വാഗതം പറയുന്നു

പി.ടി.എ.പ്രസിഡണ്ട് അദ്ധ്യക്ഷപ്രസംഗം നടത്തുന്നു

ശ്രീ.കാപ്പില്‍ മുഹമ്മദ് പാ‍ഷ പരിപാടി ഉദ്ഘാടനം ചെയ്യുന്നു

മുഖ്യാതിഥി A.E.O.ശ്രീ.രവിവര്‍മ്മന്‍

ബി.പി.ഒ. ശ്രീ.പി.ശിവാനന്ദന്‍

ശ്രീമതി.പ്രിയ ടീച്ചര്‍

ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ യൂണിഫോം വിതരണം നടത്തുന്നു

ശ്രീമതി.ബി.പുഷ്പവല്ലി ആശംസയര്‍പ്പിക്കുന്നു
 

Wednesday, 13 July 2016

10/06/2016 -പ്രധാനാദ്ധ്യാപകന്‍ ചാര്‍ജ്ജെടുത്തു

10/06/2016ന് ശ്രീ.ശങ്കരന്‍ നമ്പൂതിരി മാസ്റ്റര്‍ പ്രധാനാദ്ധ്യാപകനായി ചാര്‍ജ്ജെടുത്തു.

Tuesday, 12 July 2016

പരിസ്ഥിതി ദിനം

 ജൂണ്‍ 5-പരിസ്ഥിതി ദിനം
        പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബേക്കല്‍ ബി.പി.ഒ. ശ്രീ.ശിവാനന്ദന്‍,മഞ്ചേശ്വരം ബി.പി.ഒ.ശ്രീ.മുഹമ്മദ് സാലി,ഹോസ്ദുര്‍ഗ്ഗ് ബി.പി.ഒ. ശ്രാമതി.ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു. വൃക്ഷത്തൈ വിതരണം ചെയ്തു.







Thursday, 7 July 2016

ജൂണ്‍1 -പ്രവേശനോത്സവം

2016 ജൂണ്‍ 1- പ്രവേശനോത്സനം
‌‌‌‌‌‌‌‌‌‌‌‌‌‌‌‍‍‍‌‌‌ ‌‌‌‌‌‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‌‌‌‌‌‌‌‌‌‌‌ഒന്നാം തരത്തിലേക്ക് പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ളേയും ബലൂണ്‍, തൊപ്പി, ബാഡ്ജ് എന്നിവ നല്കി സ്വീകരിച്ചു.ഉദുമ ഗ്രാമ പ‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ ഉദ്ഘാടനം ചെയ്തു. ശ്രീ.പി.വി.ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.തദവസരത്തില്‍ കെസ് വ കാസറഗോഡ് ജില്ലാ കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത പഠനോപകരണങ്ങള്‍ ഇംഗ്ലീഷ് അഷ്റഫ് വിതരണം ചെയ്തു.മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.നാരായണന്‍ മാസ്റ്റര്‍,കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,ശ്രീമതി.ചിത്ര തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ശ്രീമതി.പുഷ്പവല്ലി  സ്വാഗതവും ശ്രീ.എ.വി.രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.ശ്രീ.കെ.ബി.എം.ഷെരീഫ് കാപ്പില്‍ എന്നവരുടെ വകയായി മധുരപലഹാരവിതരണം നടന്നു.
ശ്രീമതി.പുഷ്പവല്ലി സ്വാഗതം പറയുന്നു





വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു

ശ്രീ. ഇംഗ്ലീഷ് അഷ്റഫ് സംസാരിക്കുന്നു

ശ്രീ.വി.നാരായണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു

ശ്രീമതി.ചിത്ര സംസാരിക്കുന്നു


നവാഗതര്‍ അവര്‍ക്കു ലഭിച്ച പഠനോപകരണങ്ങളുമായി

Saturday, 12 March 2016

110-)൦ വാര്‍ഷികാഘോഷം


സ്കൂളിന്റെ 110-)൦ വാ൪ഷികം ഏപ്രില് 2,3 തീയ്യതികളില്  വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാതല വനിതാ കമ്പവലി മത്സരം,സ്ലോ മോട്ടോ൪ സൈക്കിള് റെയ്സ്,മാരത്തണ്‍ ഓട്ടമത്സരം എന്നീ മത്സരങ്ങള്‍ നടന്നു .കുട്ടികളുടെ കലാപരിപാടികള്,പട്ടുറുമാല് ഫെയിം ആഷിക്ക നയിക്കുന്ന ഗാനമേള എന്നീ കലാപരിപാടികളും അരങ്ങേറി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനസമയത്തെ സദസ്സ്


മെഡിക്കല്‍ ക്യാമ്പില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ സംസാരിക്കുന്നു


Add caption


ദന്തപരിശോധനാ ക്യാമ്പ്

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഓട്ടമത്സരം ശ്രീ.ബി.എം.സാദിഖ് തിരുവക്കോളി ഉദ്ഘാടനം ചെയ്യുന്നു.

സ്ലോ മോട്ടോര്‍ബൈക്ക് റെയ്സ് ലളിത് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ശ്രീ.ദിബാഷിഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു

ജില്ലാതല വനിതാകമ്പവലി മത്സരം ബേക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ആദംഖാന്‍ ഉദ്ഘാടനം ചെയ്തു.

കമ്പവലി മത്സരത്തിലെ ഒരു രംഗം



കമ്പവലി മത്സരത്തിലെ വിജയികള്‍ക്ക് ശ്രീ.കെ.ബി.എം ഷെരീഫ് കാപ്പില്‍ സമ്മാനദാനം  നിര്‍വഹിക്കുന്നു


വാര്‍ഡ് മെമ്പര്‍ ശ്രീമതി. നസീറ ഹംസകുട്ടി ആശംസാ പ്രസംഗം നടത്തുന്നു