110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Saturday, 12 March 2016

110-)൦ വാര്‍ഷികാഘോഷം


സ്കൂളിന്റെ 110-)൦ വാ൪ഷികം ഏപ്രില് 2,3 തീയ്യതികളില്  വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജില്ലാതല വനിതാ കമ്പവലി മത്സരം,സ്ലോ മോട്ടോ൪ സൈക്കിള് റെയ്സ്,മാരത്തണ്‍ ഓട്ടമത്സരം എന്നീ മത്സരങ്ങള്‍ നടന്നു .കുട്ടികളുടെ കലാപരിപാടികള്,പട്ടുറുമാല് ഫെയിം ആഷിക്ക നയിക്കുന്ന ഗാനമേള എന്നീ കലാപരിപാടികളും അരങ്ങേറി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനസമയത്തെ സദസ്സ്


മെഡിക്കല്‍ ക്യാമ്പില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷ സംസാരിക്കുന്നു


Add caption


ദന്തപരിശോധനാ ക്യാമ്പ്

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഓട്ടമത്സരം ശ്രീ.ബി.എം.സാദിഖ് തിരുവക്കോളി ഉദ്ഘാടനം ചെയ്യുന്നു.

സ്ലോ മോട്ടോര്‍ബൈക്ക് റെയ്സ് ലളിത് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ശ്രീ.ദിബാഷിഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു

ജില്ലാതല വനിതാകമ്പവലി മത്സരം ബേക്കല്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ആദംഖാന്‍ ഉദ്ഘാടനം ചെയ്തു.

കമ്പവലി മത്സരത്തിലെ ഒരു രംഗം



കമ്പവലി മത്സരത്തിലെ വിജയികള്‍ക്ക് ശ്രീ.കെ.ബി.എം ഷെരീഫ് കാപ്പില്‍ സമ്മാനദാനം  നിര്‍വഹിക്കുന്നു


വാര്‍ഡ് മെമ്പര്‍ ശ്രീമതി. നസീറ ഹംസകുട്ടി ആശംസാ പ്രസംഗം നടത്തുന്നു


















Friday, 9 October 2015

02/10/2015ഗാന്ധി ജയന്തി ആഘോഷം

ശ്രീ.ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു
                02/10/2015 ഗാന്ധിജയന്തി 
പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.ഉദയകുമാ൪ ഗാന്ധിപ്രതിമയില് മാല ചാ൪ത്തുന്നു
ബേക്കല് സബ് ഇ൯സ്പെക്ട൪ ശ്രീ.ആദംഖാ൯ ഗാന്ധി പ്രതിമയില് പുഷ്പാ൪ച്ചന നടത്തുന്നു
        02/10/2015 ന് ഗാന്ധിജയന്തിദിനത്തില് രാവിലെ അസംബ്ലി ചേ൪ന്നു. അസംബ്ലിയില് അദ്ധ്യാപക൪, പി.ടി.എ  . പ്രസിഡണ്ട്,ബി.പി.ഒ.ശ്രീ.പി.ശിവാനന്ദ൯ എന്നിവ൪ പ്രസംഗിച്ചു.   കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ചേ൪ന്ന് ബേക്കല് പോലീസ് സ്റ്റേഷനിലുള്ള ഗാന്ധി പ്രതിമയുടെ മു൯പിലേക്ക് ഗാന്ധിസന്ദേശ യാത്ര നടത്തി. ചടങ്ങില് സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വി.ഉദയകുമാ൪ ആദ്ധ്യക്ഷം വഹിച്ചു. ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ. ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്തു. അഡീഷണല് സബ് ഇ൯സ്പെക്ട൪ ശ്രീ.ചന്ദ്രഭാനു ആശംസകള൪പ്പിച്ച് സംസാരിച്ചു.






ഹെഡ്മാസ്റ്റ൪ സ്വാഗതപ്രസംഗം നടത്തുന്നു
പോലീസ് ഉദ്യോഗസ്ഥ൪ അവ൪ തയ്യാറാക്കിയ പായസം വിിതരണം ചെയ്യുന്നു

Wednesday, 2 September 2015

21/08/2015 പൂക്കള മത്സരം,മാവേലിയുടെ വരവേല്പ്,സാംസ്കാരിക ഘോഷയാത്ര


മാവേലിയ്ക്ക് വരവേല്പ്
     കോട്ടിക്കുളം ഗവ:യു.പി.സ്കൂളില് മൂന്നു ദിവസമായി നടന്നുവരുന്ന ഓണാഘോഷം മാവേലിയെ വരവേറ്റതിനുശേഷം നടന്ന ഘോഷയാത്രയോടെ സമാപിച്ചു. ബേക്കലം പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ.പ്രശാന്ത്കുമാ൪ മാവേലിക്ക് ഓലക്കുട കൈമാറി ഘോഷയാത്ര ഉത്ഘാടനം ചെയ്തു.
മാവേലിക്ക് ഓലക്കുട കൈമാറുന്നു



ഘോഷയാത്രയുടെ മു൯നിര ദൃശ്യം
മാാവേലിക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും
മാവേലിയോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും


20/08/2015 മാനവ സൗഹൃദസദസ്സും ഓണസദ്യയും

 20/08/2015 ന് മാനവ സൗഹൃദസദസ്സും ഓണസദ്യയും നടന്നു.മാനവ സൗഹൃദസദസ്സ്    പി.ടി എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാ൪ പാലക്കുന്നിന്റെ അദ്ധ്യക്ഷതയില്  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്തു.ചടങ്ങില് പാദൂ൪ കുഞ്ഞാമു ഹാജി,എ.ബാലകൃഷ്ണ൯,ജമാ അത്ത് പ്രസിഡണ്ട് ഹമീദ് ഹാജി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി ട്രഷറ൪ ശ്രീ.ചട്ടഞ്ചാല് കൃഷ്ണ൯,വാ൪ഡ് മെമ്പ൪ ശ്രീമതി. സീനത്ത് സമീ൪,എ.ഇ.ഒ.ശ്രീ.രവിവ൪മ്മ൯,ബി.പി.ഒ.ശ്രീ.ശിവാനന്ദ൯,കാ൪ത്ത്യായനി ബാബു,കെ.വി.വിജയകുമാ൪,കോടിയില് മുഹമ്മദ്,കണിയാമ്പാടി മുഹമ്മദ് കുഞ്ഞി തുടങ്ങിയവ൪ പങ്കെടുത്തു.ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതവും ശ്രീമതി. ബി.പുഷ്പവല്ലി നന്ദിയും പറഞ്ഞു.



മാനവ സൗഹൃദ സദസ്സ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പര് ശ്രീ. പാദൂ൪ കുഞ്ഞാമു ഹാജി ആശംസകള൪പ്പിച്ച് സംസാരിക്കുന്നു

ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ ആദംഖാ൯ ആശംസകള൪പ്പിച്ച് സംസാരിക്കുന്നു

ഓണസദ്യ


ഓണസദ്യയില്  പങ്കെടുത്തവ൪

ഓണസദ്യയില് ചോറ് വിളമ്പുന്ന ഹെഡ്മാസ്റ്റ൪

 മാനവ സൗഹൃദ സദസ്സ്