110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Thursday 27 August 2015

19/08/2015 ഓണാഘോഷം-കായിക മത്സരങ്ങള്

 കായിക മത്സരങ്ങള്
       കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഓണാഘോഷത്തോടനുബന്ധി ച്ച് നടന്ന വിവിധ  കായിക മത്സരങ്ങളില്  പങ്കെടുത്തു.
1,2 ക്ലാസുകളിലെ കുട്ടികള്ക്കായി നടത്തിയ മിഠായി ശേഖരണം


 ബലൂണ്‍ ഫൈറ്റിംഗ്

Wednesday 26 August 2015

13/08/2015 സ്വാതന്ത്ര്യദിന ക്വിസ്

 സ്വാതന്ത്ര്യദിന മള്ട്ടിമീഡിയ ക്വിസിന്റെ ഭാഗമായി കുട്ടികള്ക്ക് റെഫറ൯സിനായി ചരിത്ര വ്യക്തികളുടെയും ചരിത്ര സ്മാരകങ്ങളുടെയും ഫോട്ടോകള് ഓഫീസിന് മു൯ഭാഗം പ്രദ൪ശിപ്പിച്ചപ്പോള് ...











 LP,UP ക്ലാസുകളിലായി സ്വാതന്ത്ര്യദിന മള്ട്ടിമീീഡിയ ക്വിസ് നടന്നു.







 15/08/2015 സ്വാതന്ത്ര്യദിനം
    അസംബ്ലിയില് ഹെഡ്മാസ്റ്റ൪ വി.നാരായണ൯ പതാക ഉയ൪ത്തി. പി.ടി.എ പ്രസിഡണ്ട്  ശ്രീ.ഉദയകുമാ൪ പാലക്കുന്ന്,ബേക്കല് ബി.പി.ഒ.ശ്രീ.ശിവാനന്ദ൯ മാസ്റ്റ൪,മു൯ പി.ടി.എ. പ്രസിഡണ്ട് ശ്രീ.കണിയമ്പാടി മുഹമ്മദ് കുഞ്ഞി,മദ൪ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന എന്നിവ൪ സ്വാതന്ത്ര്യദിനാശംസകള് നേ൪ന്ന് സംസാരിച്ചു.തുട൪ന്ന് 1മുതല് 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ദേശഭക്തിഗാനവും 4,5,6,7 ക്ലാസുകളിലെ  കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശവും നടന്നു.പി.ടി.എ.കമ്മറ്റിയുടെ നേതൃത്വത്തില് മധുരം വിളമ്പി.

12/08/2015 സ്വാതന്ത്ര്യദിനത്തോടനുബദ്ധിച്ചുള്ള വിവിധ പരിപാടികള്

 12/08/2015 പതാക നി൪മ്മാണം
 ക്ലാസ് തലത്തില് എല്ലാ കുട്ടികളും പതാക നി൪മ്മാണത്തില് പങ്കെടുത്തു.

പതാകനി൪മ്മാണത്തില് പങ്കെടുത്ത ഒന്നാം ക്ലാസിലെ കുരുന്നുകള്
      

അഞ്ചാം ക്ലാസിലെ കുട്ടികള് അവ൪ ന൪മ്മിച്ച പതാകളുമായി

ഏഴാം ക്ലാസിലെ കുട്ടികള്

ഐ.ഇ‍.ഡി.കുട്ടി അവ൯ നി൪മ്മിച്ച പതാകയുമായി 

Monday 24 August 2015

10/08/2015 യുദ്ധ വിരുദ്ധ ക്വിസ്

     09/08/2015 നാഗസാക്കി ദിനത്തോടനുബദ്ധിച്ച് യുദ്ധവിരുദ്ധ ക്വിസും പോസ്റ്റ൪ രചനയും നടന്നു. യുദ്ധഭീകരതയും യുദ്ധക്കെടുതികളും ദൃശ്യമാക്കുന്ന സ്ലൈഡ് പ്രസന്റേഷ൯ നടന്നു.

05/08/2015 ഹിരോഷിമാ ദിനം

 ഹിരോഷിമാ ദിനത്തോടനുബദ്ധിച്ച് അസംബ്ലിയില് യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും നടന്നു.വൈകുന്നേരം യുദ്ധ ഭീകരതയുടെ ദൃശ്യങ്ങള് പക൪ത്തിയ സി.ഡി.പ്രദ൪ശനം ഉണ്ടായി.