110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Wednesday, 20 July 2016

28-06-2016 മതസൗഹാര്‍ദ്ദസദസ്സും സമൂഹനോമ്പുതുറയും

 പി.ടി.എ.കമ്മിറ്റിയുടെയും മാതൃഭൂമി സീ‍ഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദസദസ്സും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.ഉദുമ ഗ്രാമപഞ്ചായത്ത് വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എ മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു.




 

27-06-2016

 വായനാവാരം-സമാപനം
വായനാവാരത്തിന്റെ സമാപനം ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ അമ്മമാര്‍ക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് വായനാമത്സരവും നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാര്‍.പി.വി,ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍, മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.

സ്വാഗതപ്രസംഗം


ആസ്വാദനകുറിപ്പ് മത്സരത്തില്‍ സമ്മാനാര്‍ഹയായ അസ്നു



ആസ്വാദനകുറിപ്പ് വായനാ മത്സരം

ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം നിര്‍വഹിക്കുന്നു


 

Monday, 18 July 2016

വായനാവാരം

 വായനാവാരവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍  ശ്രീ.ശങ്കരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂട്ടക്കനി ഗവ:യു.പി.സ്കൂള്‍  ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോപകുമാര്‍ നിര്‍വഹിച്ചു. പി.ടി.എ.പ്രസി - ഡണ്ട് ശ്രീ.പി.വി.ഉദയകുമാര്‍,മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ബി. പുഷ്പ
 വല്ലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി.   ഗായത്രി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.