110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Friday, 9 October 2015

02/10/2015ഗാന്ധി ജയന്തി ആഘോഷം

ശ്രീ.ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു
                02/10/2015 ഗാന്ധിജയന്തി 
പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.ഉദയകുമാ൪ ഗാന്ധിപ്രതിമയില് മാല ചാ൪ത്തുന്നു
ബേക്കല് സബ് ഇ൯സ്പെക്ട൪ ശ്രീ.ആദംഖാ൯ ഗാന്ധി പ്രതിമയില് പുഷ്പാ൪ച്ചന നടത്തുന്നു
        02/10/2015 ന് ഗാന്ധിജയന്തിദിനത്തില് രാവിലെ അസംബ്ലി ചേ൪ന്നു. അസംബ്ലിയില് അദ്ധ്യാപക൪, പി.ടി.എ  . പ്രസിഡണ്ട്,ബി.പി.ഒ.ശ്രീ.പി.ശിവാനന്ദ൯ എന്നിവ൪ പ്രസംഗിച്ചു.   കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും ചേ൪ന്ന് ബേക്കല് പോലീസ് സ്റ്റേഷനിലുള്ള ഗാന്ധി പ്രതിമയുടെ മു൯പിലേക്ക് ഗാന്ധിസന്ദേശ യാത്ര നടത്തി. ചടങ്ങില് സ്കൂള് ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വി.ഉദയകുമാ൪ ആദ്ധ്യക്ഷം വഹിച്ചു. ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ. ആദംഖാ൯ ചടങ്ങ് ഉത്ഘാടനം ചെയ്തു. അഡീഷണല് സബ് ഇ൯സ്പെക്ട൪ ശ്രീ.ചന്ദ്രഭാനു ആശംസകള൪പ്പിച്ച് സംസാരിച്ചു.






ഹെഡ്മാസ്റ്റ൪ സ്വാഗതപ്രസംഗം നടത്തുന്നു
പോലീസ് ഉദ്യോഗസ്ഥ൪ അവ൪ തയ്യാറാക്കിയ പായസം വിിതരണം ചെയ്യുന്നു

Wednesday, 2 September 2015

21/08/2015 പൂക്കള മത്സരം,മാവേലിയുടെ വരവേല്പ്,സാംസ്കാരിക ഘോഷയാത്ര


മാവേലിയ്ക്ക് വരവേല്പ്
     കോട്ടിക്കുളം ഗവ:യു.പി.സ്കൂളില് മൂന്നു ദിവസമായി നടന്നുവരുന്ന ഓണാഘോഷം മാവേലിയെ വരവേറ്റതിനുശേഷം നടന്ന ഘോഷയാത്രയോടെ സമാപിച്ചു. ബേക്കലം പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ.പ്രശാന്ത്കുമാ൪ മാവേലിക്ക് ഓലക്കുട കൈമാറി ഘോഷയാത്ര ഉത്ഘാടനം ചെയ്തു.
മാവേലിക്ക് ഓലക്കുട കൈമാറുന്നു



ഘോഷയാത്രയുടെ മു൯നിര ദൃശ്യം
മാാവേലിക്കൊപ്പം അദ്ധ്യാപകരും രക്ഷിതാക്കളും
മാവേലിയോടൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും


20/08/2015 മാനവ സൗഹൃദസദസ്സും ഓണസദ്യയും

 20/08/2015 ന് മാനവ സൗഹൃദസദസ്സും ഓണസദ്യയും നടന്നു.മാനവ സൗഹൃദസദസ്സ്    പി.ടി എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാ൪ പാലക്കുന്നിന്റെ അദ്ധ്യക്ഷതയില്  ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്തു.ചടങ്ങില് പാദൂ൪ കുഞ്ഞാമു ഹാജി,എ.ബാലകൃഷ്ണ൯,ജമാ അത്ത് പ്രസിഡണ്ട് ഹമീദ് ഹാജി, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി ട്രഷറ൪ ശ്രീ.ചട്ടഞ്ചാല് കൃഷ്ണ൯,വാ൪ഡ് മെമ്പ൪ ശ്രീമതി. സീനത്ത് സമീ൪,എ.ഇ.ഒ.ശ്രീ.രവിവ൪മ്മ൯,ബി.പി.ഒ.ശ്രീ.ശിവാനന്ദ൯,കാ൪ത്ത്യായനി ബാബു,കെ.വി.വിജയകുമാ൪,കോടിയില് മുഹമ്മദ്,കണിയാമ്പാടി മുഹമ്മദ് കുഞ്ഞി തുടങ്ങിയവ൪ പങ്കെടുത്തു.ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സ്വാഗതവും ശ്രീമതി. ബി.പുഷ്പവല്ലി നന്ദിയും പറഞ്ഞു.



മാനവ സൗഹൃദ സദസ്സ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കസ്തൂരി ടീച്ച൪ ഉത്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്ത് മെമ്പര് ശ്രീ. പാദൂ൪ കുഞ്ഞാമു ഹാജി ആശംസകള൪പ്പിച്ച് സംസാരിക്കുന്നു

ബേക്കല് പോലീസ് സബ് ഇ൯സ്പെക്ട൪ ശ്രീ ആദംഖാ൯ ആശംസകള൪പ്പിച്ച് സംസാരിക്കുന്നു

ഓണസദ്യ


ഓണസദ്യയില്  പങ്കെടുത്തവ൪

ഓണസദ്യയില് ചോറ് വിളമ്പുന്ന ഹെഡ്മാസ്റ്റ൪

 മാനവ സൗഹൃദ സദസ്സ്

Thursday, 27 August 2015

19/08/2015 ഓണാഘോഷം-കായിക മത്സരങ്ങള്

 കായിക മത്സരങ്ങള്
       കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഓണാഘോഷത്തോടനുബന്ധി ച്ച് നടന്ന വിവിധ  കായിക മത്സരങ്ങളില്  പങ്കെടുത്തു.
1,2 ക്ലാസുകളിലെ കുട്ടികള്ക്കായി നടത്തിയ മിഠായി ശേഖരണം


 ബലൂണ്‍ ഫൈറ്റിംഗ്

Wednesday, 26 August 2015

13/08/2015 സ്വാതന്ത്ര്യദിന ക്വിസ്

 സ്വാതന്ത്ര്യദിന മള്ട്ടിമീഡിയ ക്വിസിന്റെ ഭാഗമായി കുട്ടികള്ക്ക് റെഫറ൯സിനായി ചരിത്ര വ്യക്തികളുടെയും ചരിത്ര സ്മാരകങ്ങളുടെയും ഫോട്ടോകള് ഓഫീസിന് മു൯ഭാഗം പ്രദ൪ശിപ്പിച്ചപ്പോള് ...











 LP,UP ക്ലാസുകളിലായി സ്വാതന്ത്ര്യദിന മള്ട്ടിമീീഡിയ ക്വിസ് നടന്നു.







 15/08/2015 സ്വാതന്ത്ര്യദിനം
    അസംബ്ലിയില് ഹെഡ്മാസ്റ്റ൪ വി.നാരായണ൯ പതാക ഉയ൪ത്തി. പി.ടി.എ പ്രസിഡണ്ട്  ശ്രീ.ഉദയകുമാ൪ പാലക്കുന്ന്,ബേക്കല് ബി.പി.ഒ.ശ്രീ.ശിവാനന്ദ൯ മാസ്റ്റ൪,മു൯ പി.ടി.എ. പ്രസിഡണ്ട് ശ്രീ.കണിയമ്പാടി മുഹമ്മദ് കുഞ്ഞി,മദ൪ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന എന്നിവ൪ സ്വാതന്ത്ര്യദിനാശംസകള് നേ൪ന്ന് സംസാരിച്ചു.തുട൪ന്ന് 1മുതല് 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ദേശഭക്തിഗാനവും 4,5,6,7 ക്ലാസുകളിലെ  കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശവും നടന്നു.പി.ടി.എ.കമ്മറ്റിയുടെ നേതൃത്വത്തില് മധുരം വിളമ്പി.

12/08/2015 സ്വാതന്ത്ര്യദിനത്തോടനുബദ്ധിച്ചുള്ള വിവിധ പരിപാടികള്

 12/08/2015 പതാക നി൪മ്മാണം
 ക്ലാസ് തലത്തില് എല്ലാ കുട്ടികളും പതാക നി൪മ്മാണത്തില് പങ്കെടുത്തു.

പതാകനി൪മ്മാണത്തില് പങ്കെടുത്ത ഒന്നാം ക്ലാസിലെ കുരുന്നുകള്
      

അഞ്ചാം ക്ലാസിലെ കുട്ടികള് അവ൪ ന൪മ്മിച്ച പതാകളുമായി

ഏഴാം ക്ലാസിലെ കുട്ടികള്

ഐ.ഇ‍.ഡി.കുട്ടി അവ൯ നി൪മ്മിച്ച പതാകയുമായി 

Monday, 24 August 2015

10/08/2015 യുദ്ധ വിരുദ്ധ ക്വിസ്

     09/08/2015 നാഗസാക്കി ദിനത്തോടനുബദ്ധിച്ച് യുദ്ധവിരുദ്ധ ക്വിസും പോസ്റ്റ൪ രചനയും നടന്നു. യുദ്ധഭീകരതയും യുദ്ധക്കെടുതികളും ദൃശ്യമാക്കുന്ന സ്ലൈഡ് പ്രസന്റേഷ൯ നടന്നു.

05/08/2015 ഹിരോഷിമാ ദിനം

 ഹിരോഷിമാ ദിനത്തോടനുബദ്ധിച്ച് അസംബ്ലിയില് യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും നടന്നു.വൈകുന്നേരം യുദ്ധ ഭീകരതയുടെ ദൃശ്യങ്ങള് പക൪ത്തിയ സി.ഡി.പ്രദ൪ശനം ഉണ്ടായി.

Saturday, 15 August 2015

04-08-2015 അദ്ധ്യാപക രക്ഷാക൪തൃസമിതി യോഗം

 04-08-2015 അദ്ധ്യാപക രക്ഷാക൪തൃസമിതി യോഗം
  2015-2016 വ൪ഷത്തെ പി.ടി.എ.ജനറല് ബോഡി യോഗം ചേ൪ന്നു.പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.ഉദയകുമാ൪ പാലക്കുന്നിനെയും വൈസ് പ്രസിഡണ്ടായി ശ്രീ.കോടിയില് മുഹമ്മദിനെയും തെരെഞ്ഞെടുത്തു. മദ൪ പി.ടി.എ. പ്രസിഡണ്ടായി ശ്രീമതി. റസീനയെയും വൈസ് പ്രസിഡണ്ടായി ശ്രീമതി.സെയ്ദയെയും തെരെഞ്ഞെടുത്തു.വായനാവാരത്തിന്റെ ഭാഗമായി നടന്ന പാചകക്കുറിപ്പ് വായനാമത്സരത്തില് ഒന്നും രണ്ടും സ്ഥാനങ്ങള് നേടിയ അമ്മമാ൪ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു.  
   
ഹെഡ്മാസ്റ്റ൪ ശ്രീ.വി.നാരായണ൯ സംസാരിക്കുന്നു
 യോഗത്തില് ശ്രീ.ഉദയകുമാ൪ പാലക്കുന്ന് സംസാരിക്കുന്നു

വിവിധ മത്സരങ്ങളില് വിജയികളായ കുട്ടികള് സമ്മാനങ്ങള് ഏറ്റു വാങ്ങുന്നു

 വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേടിയ ശ്രീമതി.റൈഹാന സമ്മാനം ഏറ്റുവാങ്ങുന്നു.

പാചകക്കുറിപ്പ് വായനാമത്സരത്തില് രണ്ടാം സ്ഥാനം നേടിയ ശ്രീമതി.ഷമീമ സമ്മാനം ഏറ്റുവാങ്ങുന്നു.

 അദ്ധ്യാപക രക്ഷാക൪തൃയോഗത്തില് സ്കൂള് ഹെല്ത്ത് നേഴ്സ് ശ്രീമതി.ചിത്ര ബോധവത്കരണ ക്ലാസ് നടത്തുന്നു.

Monday, 10 August 2015

   21/07/2015- യുറീക്ക വിജ്ഞാനോത്സവം

                   യുറീക്ക വിജ്ഞാനോത്സവ പരീക്ഷ L.P,U.P തലങ്ങളില് നടന്നു.
 21/07/2015 -ചാന്ദ്രദിന ക്വിസ്
                          ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനക്വിസ്,സി.ഡി. പ്രദ൪ശനം,ചാന്ദ്രദിന പതിപ്പ്,ചുമ൪പതിപ്പ് നി൪മ്മാണം എന്നിവ നടത്തി.


                           
 14/07/2005 മൈലാഞ്ചി ഫെസ്റ്റ് 
         റംസാ൯ ആഘോഷത്തിന്റെ ഭാഗമായി LP,UP ക്ലാസുകളില് മൈലാഞ്ചിയിടല് മത്സരം നടന്നു.ആറാം ക്ലാസിലെ മു൪ഷിദ ഒന്നാം സ്ഥാനം നേടി.





മൈലാഞ്ചിയണിഞ്ഞ കുട്ടികള് ഒത്തുകൂടിയപ്പോള്

മൈലാഞ്ചി മൊഞ്ച്

Friday, 24 July 2015

8-07-2015 മതസൗഹാ൪ദ്ദസദസ്സും ഇഫ്താ൪ വിരുന്നും സംഘടിപ്പിച്ചു

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ച൪ മതസൗഹാ൪ദ്ദസദസ്സും 
 ഇഫ്താ൪ വിരുന്നും ഉത്ഘാടനം ചെയ്യുന്നു
ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണ൯
 അദ്ധ്യക്ഷപ്രസംഗം നടത്തുന്നു
പി.ടി.എ..പ്രസിഡണ്ട് കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു
കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി
 മതസൗഹാ൪ദ്ദസന്ദേശം നല്കുന്നു
                   പി.ടി.എ.യുമായി കൈകോ൪ത്ത് മാതൃഭൂമി സീഡ് ക്ലബ്ബ് മതസൗഹാ൪ദ്ദസദസ്സും ഇഫ്താ൪വിരുന്നും സംഘടിപ്പിച്ചു.
പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട്
അഡ്വ.കെ.ബാലകൃഷ്ണ൯  മതസൗഹാ൪ദ്ദസന്ദേശം  നല്കുന്നു
വാ൪ഡംഗം സീനത്ത് സമീ൪ സംസാരിക്കുന്നു
   
ബേക്കല് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.രവിവ൪മ്മ൯
 സംസാരിക്കുന്നു
ബി.പി.ഒ.പി.ശിവാനന്ദ൯ സംസാരിക്കുന്നു
               പ്രകൃതിക്ക് പച്ച പുതച്ച് ഏഴാം വ൪ഷത്തിലേക്ക് കടക്കുന്ന സീഡിന്റെ വേറിട്ട കൂട്ടായ്മ കൂടിയായി മതസൗഹാ൪ദ്ദസംഗമം. സീഡ് പദ്ധതിയുടെ ലക്ഷ്യവും നേട്ടങ്ങളുമെല്ലാം എടുത്തുപറഞ്ഞ് പ്രസംഗിച്ചവരെല്ലാം ചടങ്ങിനെ സമ്പന്നമാക്കി.ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടീച്ച൪ ചടങ്ങ് ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എ.ബാലകൃഷ്ണ൯ അദ്ധ്യക്ഷത വഹിച്ചു. കോട്ടിക്കുളം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് ഹാജി,പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. ബാലകൃഷ്ണ൯ എന്നിവ൪ മതസൗഹാ൪ദ്ദ സന്ദേശം നല്കി.വാ൪ഡംഗം സീനത്ത് സമീ൪ ബേക്കല് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.രവിവ൪മ്മ൯,ബക്കല് ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം ഓഫീസ൪ പി.ശിവാനന്ദ൯,മതൃഭൂമി സ്റ്റാഫ് റിപ്പോ൪ട്ട൪ ഇ.വി.ജയകൃഷ്ണ൯,പ്രഥമാധ്യാപക൯ വിി.നാരായണ൯,പി.ടി.എ.പ്രസിഡണ്ട് കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,വൈസ് പ്രസിഡണ്ട് ഉദയകുമാ൪ പാലക്കുന്ന് സ്റ്റാഫ് സെക്രട്ടറി എ൯.ഗായത്രി,സീഡ് കോഓ൪ഡിനേറ്റ൪ കെ.ശശി എന്നിവ൪ സംസാരിച്ചു.
പി.ടി.എ. വൈസ് പ്രസിഡണ്ട് ഉദയകുമാ൪ പാലക്കുന്ന് 



പ്രഥമാധ്യപക൯ വി.നാരായണ൯ സംസാരിക്കുന്നു
സ്റ്റാഫ് സെക്രട്ടറി എ൯.ഗായത്രി സംസാരിക്കുന്നു
നോമ്പുതുറ ചടങ്ങിലൂടെ
നോമ്പുതുറ
Add caption
    
നോമ്പുതുറയില് പങ്കെടുത്ത സ്ത്രീജനങ്ങള്