110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Tuesday, 1 November 2016

സ്വാതന്ത്ര്യദിനാഘോഷം

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്‍.പി,യു.പി. വിഭാഗങ്ങളില്‍ ക്വിസ് മത്സരം,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തെപ്പറ്റി 4,5,6,7 ക്ലാസുകളിലെ കുട്ടികള്‍ മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ പ്രസംഗിച്ചു. പി.ടി.​​എ. യുടെ വകയായി മധുരപലഹാര വിതരണം നടന്നു.



സ്വാതന്ത്ര്യദിനം (ഇന്ത്യ)


Mantralaya-flag.jpg
മുംബൈയിലെ മന്ത്രാലയ മന്ദിരത്തിന്റെ മുകളിൽ ഇന്ത്യൻ പതാക
ഇതര നാമം स्वतंत्रता दीवस (ഹിന്ദി)
Observed by ഇന്ത്യക്കാർ
Celebrations പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികൾ,വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ,മാർച്ച് പാസ്റ്റ് തുടങ്ങിയവ
ദേശീയം
തിയ്യതി ഓഗസ്റ്റ് 15
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
IndianStub.png







 






No comments:

Post a Comment