110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Monday, 7 November 2016

നവംബര്‍2-സ്കൂള്‍ കലോത്സവം

  നവംബര്‍ 2 ന് സ്കൂള്‍ കലോത്സവം സമുചിതമായി ആഘോഷിച്ചു. നേത്രാവതി,ചന്ത്രഗിരി,തേജസ്വിനി  എന്നീ ഗ്രൂപ്പുകളിലായി എല്ലാ ഇനങ്ങളിലും  വശിയേറിയ മത്സരങ്ങള്‍ നടന്നു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ കലോത്സവം ഉല്‍ഘാടനം ചെയ്തു.



ഇംഗ്ലീഷ് സ്കിറ്റിലെ രംഗം

ഇംഗ്ലീഷ് സ്കിറ്റ്

കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ്






 

ഒക്ടോബര്‍-2 ഗാന്ധി ജയന്തി

      ഗാന്ധി ജയന്തി ദിനത്തില്‍ അസംബ്ലി ചേര്‍ന്ന് ഗാന്ധി പ്രതിമയില്‍ സ്കൂള്‍,ബി.ആര്‍.സി. സ്റ്റാഫുകള്‍ പുഷ്പാര്‍ച്ചന നടത്തി.

ഹെഡ്മാസ്റ്റര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.ദിലീപന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

Add caption

 

Sunday, 6 November 2016

മാധ്യമം - വെളിച്ചം

 മാധ്യമം 'വെളിച്ചം' പദ്ധതി  സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീ.പി.കെ. ബഷീര്‍ ഉല്‍ഘാടനം ചെയ്തു.

മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂള്‍ ലീഡര്‍ അഹമ്മദ് ഷാഹിദിന് പത്രം നല്കി സ്പോണ്‍സര്‍ പി.കെ.ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു

പി.ടി.എ. പരസിഡണ്ട് ശ്രീ.ഉദയകുമാര്‍

മാധ്യമം'വെളിച്ചം'പദ്ധതി ഉല്‍ഘാടനം ചെയ്ത് ശ്രീ.പി.കെ.ബഷീര്‍ സംസാരിക്കുന്നു.

എസ്.എം.സി. അംഗം ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു

Tuesday, 1 November 2016

9/9/2016 - ഓണാഘോ‍ പരിപാടികള്‍

 ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തി. മിഠായി പെറുക്കല്‍,സുന്ദരിക്ക് പൊട്ടുതൊടല്‍,ആനയ്ക്ക് വാല്‍ വരയ്ക്കല്‍,കസേരകളി, മ്യൂസിക്കല്‍ ചെയര്‍,ലെമണ്‍ ഇന്‍ ദി സ്പൂണ്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. 
    1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ മുല്ല,മന്ദാരം,ചെണ്ടുമല്ലി,ജമന്ദി,റോസ് തുടങ്ങി അ‌‌‌‍ഞ്ചു ഗ്രൂപ്പുകളായി തിരിച്ച് പൂക്കള മത്സരം നടത്തി.

ഓണം


തിരുവോണം എന്ന നക്ഷത്രത്തെക്കുറിച്ചറിയാൻ, ദയവായി തിരുവോണം (നക്ഷത്രം) കാണുക.

ഓണപ്പൂക്കളം.
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്.[1] ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി  തമ്പുരാന് കേരളമൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത് ..
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

ഉള്ളടക്കം

സ്വാതന്ത്ര്യദിനാഘോഷം

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്‍.പി,യു.പി. വിഭാഗങ്ങളില്‍ ക്വിസ് മത്സരം,ദേശഭക്തിഗാനം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തെപ്പറ്റി 4,5,6,7 ക്ലാസുകളിലെ കുട്ടികള്‍ മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളില്‍ പ്രസംഗിച്ചു. പി.ടി.​​എ. യുടെ വകയായി മധുരപലഹാര വിതരണം നടന്നു.



സ്വാതന്ത്ര്യദിനം (ഇന്ത്യ)


Mantralaya-flag.jpg
മുംബൈയിലെ മന്ത്രാലയ മന്ദിരത്തിന്റെ മുകളിൽ ഇന്ത്യൻ പതാക
ഇതര നാമം स्वतंत्रता दीवस (ഹിന്ദി)
Observed by ഇന്ത്യക്കാർ
Celebrations പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികൾ,വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ,മാർച്ച് പാസ്റ്റ് തുടങ്ങിയവ
ദേശീയം
തിയ്യതി ഓഗസ്റ്റ് 15
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും
IndianStub.png







 






Sunday, 30 October 2016

പതാക നിര്‍മ്മാണം

 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും പതാകനിര്‍മ്മാണം നടത്തി.ഓരോ ക്ലാസും സ്വാതന്ത്ര്യദിന പതിപ്പ് ഉണ്ടാക്കി.

ഹിരോഷിമ,നാഗസാക്കി ദിനം

 ഹിരോഷിമ,നാഗസാക്കി ദിനത്തോടനുബന്ധിച്ച് L.P,U.P ക്ലാസുകളില്‍ ക്വിസ് മത്സരം നടന്നു.
 
ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട


ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്



1. ഹിരോഷിമ ഏത് രാജ്യത്തിലെ പട്ടണമാണ്
     ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് . 

2. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച പട്ടണം?
 ഹിരോഷിമ
 
3. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം  ഹിരോഷിമയിൽ ആദ്യ         അണുബോംബ് പ്രയോഗിച്ചത്. ഏത് വർഷം?
   1945 ഓഗസ്റ്റ് 6  തിങ്കൾ ന്  രാവിലെ 8.15 
4. രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ പട്ടാളം  അണുബോംബ് പ്രയോഗിച്ച   രണ്ടാമത്തെ   നഗരം?
നാഗസാക്കി  1945 ഓഗസ്റ്റ് 9 ന്
5.  ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത് ആര്?
 1589 ൽ മോറി ടെറുമോട്ടോ
6. 1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുആയുധത്തിന്റെ  പേര്?
    ലിറ്റിൽ ബോയ് (മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവും)
7.ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
 8.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണു അമ്മെരിക്ക അണുവായുധം പ്രയോഗിച്ചത്?
പേൾഹാർബർ


9. ലിറ്റിൽ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേരു?
എനോഗളെ ബി 29 
10. എനോളഗെയുടെ ക്യാപ്റ്റൻ ആരായിരുന്നു?
ക്യാപ്റ്‍റൻ വില്യം എസ് പാർസൻ


 11.  ഹിരൊഷിമയിൽ ബോമ്പ് വർഷിക്കാൻ തെരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം
12. ലോകത്തിലെ ഒന്നാമത്തെ ആറ്റം ബോംബ്‌  ഏത്?
 The Gadget   (ലിറ്റിൽ ബോയ് വർഷിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയത്)
12.ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമേത്?
നാഗസാക്കി
13. നാഗസാക്കിയിൽ വിക്ഷെപിച്ച അണുബോബിന്റെ പേരു?
ഫാറ്റ്മാൻ (4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും)
14. ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേരു?
ബോസ്കർ
15. ബോസ്കർ വിമാനം പറത്തിയിരുന്ന പൈലറ്റ്?
മേജർ സ്വീനി 
16. രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ലിറ്റില്‍ ബോയിയിൽ ഉപയോഗിച്ചിരിക്കുന്ന അണു? 
യുറേനിയം -235 
(ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം )
17.ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌  ആയ ഫാറ്റ് മാന്‍ നിർമ്മിച്ചിരിക്കുന്ന ഇന്ധനം?
  പ്ലൂടോണിയം -239 
18. ഹിരോഷിമയിലെ ബോംബ് വര്‍ഷത്തിന്റെ അണുപ്രസരണമേറ്റ് രകതാര്‍ബ്ബുദം ബാധിച്ച് അകാലത്തില്‍ കൊഴിഞ്ഞുവീണ  പെണ്‍കുട്ടി?
സഡാക്കോ സസക്കി 
19.  ഹിരോഷിമയിലെയുംനാഗസാക്കി യിലെയും അണുബോംബ്‌ സഫോടനത്തിന്‌ ഇരയായവർക്കു പറയുന്ന പേരെന്തണ്?
 ഹിബാക്കുഷ. 
20. ഹിബാക്കുഷ എന്ന ജാപ്പനീസ്‌ പദത്തിന്‍െറ അര്‍ത്ഥം?
 സ്‌ഫോടന ബാധിത ജനത എന്നാണ്‌.  

26-07-2016 ക്ലാസ് പി.ടി.എ യോഗം

 എല്ലാ ക്ലാസുകളിലെയും ക്ലാസ് പി.ടി. എ യോഗം നടന്നു.

ജൂലൈ 11-ലോകജനസംഖ്യാദിനം

 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പ്രബന്ധരചനാമത്സരം സംഘടിപ്പിച്ചു.  വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ലോക ജനസംഖ്യാദിനം


Countries by population density.svg
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്

ബഷീര്‍ ദിനം

ബഷീര്‍ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റ൪ ശ്രീ. ശങ്കരന്‍ നമ്പൂതിരി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.







ബഷീറിന്റെ കൃതികളുടെ പ്രദര്‍ശനംനടന്നു.വായിച്ച കൃതികളുടെ ആസ്വാദനകുറിപ്പ് കുട്ടികള്‍ തയ്യാറാക്കി.

Wednesday, 20 July 2016

28-06-2016 മതസൗഹാര്‍ദ്ദസദസ്സും സമൂഹനോമ്പുതുറയും

 പി.ടി.എ.കമ്മിറ്റിയുടെയും മാതൃഭൂമി സീ‍ഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദസദസ്സും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.ഉദുമ ഗ്രാമപഞ്ചായത്ത് വാര്‍‍‍‍ഡ് മെമ്പര്‍ ശ്രീ.കാപ്പില്‍ മുഹമ്മദ് പാഷയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എ മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു.




 

27-06-2016

 വായനാവാരം-സമാപനം
വായനാവാരത്തിന്റെ സമാപനം ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ അമ്മമാര്‍ക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് വായനാമത്സരവും നടന്നു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഉദയകുമാര്‍.പി.വി,ബി.ആര്‍.സി. ട്രെയിനര്‍ ശ്രീ.രാധാകൃഷ്ണന്‍, മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന തുടങ്ങിയവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി സ്വാഗതവും ശ്രീമതി.ഗായത്രി നന്ദിയും രേഖപ്പെടുത്തി.

സ്വാഗതപ്രസംഗം


ആസ്വാദനകുറിപ്പ് മത്സരത്തില്‍ സമ്മാനാര്‍ഹയായ അസ്നു



ആസ്വാദനകുറിപ്പ് വായനാ മത്സരം

ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്ഘാടനം നിര്‍വഹിക്കുന്നു


 

Monday, 18 July 2016

വായനാവാരം

 വായനാവാരവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ഹെഡ്മാസ്റ്റര്‍  ശ്രീ.ശങ്കരന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ കൂട്ടക്കനി ഗവ:യു.പി.സ്കൂള്‍  ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോപകുമാര്‍ നിര്‍വഹിച്ചു. പി.ടി.എ.പ്രസി - ഡണ്ട് ശ്രീ.പി.വി.ഉദയകുമാര്‍,മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി. ബി. പുഷ്പ
 വല്ലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി.   ഗായത്രി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.